ഇത് നിര്‍മ്മാണത്തിലുളള വെബ് സൈറ്റാണ്.ഇതിലെ ഉളളടക്കം അപൂര്‍ണ്ണമാണ്

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്. പഞ്ചായത്തിന്‍റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡന്‍റ് : പഞ്ചായത്തിന്‍റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിന്‍റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡന്‍റെ : പ്രസിഡന്‍റിന്‍റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

പി എസ് ഷീജാദേവി

പ്രസിഡൻ്റ്

റെനി തോമസ്

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

റീന എസ്

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ശ്രീകുമാര്‍ അളകനന്ദ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ശ്രീജ അഭിലാഷ്

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

മധു ജി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം: മാവേലിക്കര താലൂക്ക്, ആലപ്പുഴ ജില്ല, കേരളം.വാർഡുകൾ:18, നിയമസഭാ മണ്ഡലം: മാവേലിക്കര, ലോകസഭാ മണ്ഡലം : മാവേലിക്കര, വില്ലേജുകൾ: താമരക്കുളംആകെ ജനസംഖ്യ (2011):26438വിസ്തീർണ്ണം:20.88 ച. കി. മി  

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

മദ്ധ്യതിരുവിതാംകൂറിന്‍റെ ഭാഗമായ ഓണാട്ടുകര പ്രദേശത്തിന്‍റെ തെക്കുകിഴക്കേയറ്റത്തായാണ് പഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. ഫലഭൂയിഷ്ഠമായ ഈ നാട് തെങ്ങും മാവും കമുകും കശുമാവും തിങ്ങിയ കരഭൂമിയും, നെല്‍വയലുകളും, നീര്‍ച്ചാലുകളും, വെള്ളക്കെട്ടുകളും നിറഞ്ഞതാണ്. ചെങ്കല്ല് നിറഞ്ഞ ചെമ്മണ്‍ പ്രദേശമായ ഈ ഗ്രാമത്തിന്‍റെ ഭൂരിഭാഗവും നെല്‍വയലുകള്‍ കൊണ്ട് ചുറ്റപ്പെട്ടുകിടക്കുന്നു. കിഴക്കന്‍ പ്രദേശങ്ങള്‍ ഉയര്‍ന്നതും കടുപ്പമുളള ചെങ്കല്ല് നിറഞ്ഞതുമാണ്. മദ്ധ്യഭാഗം കടുപ്പം കുറഞ്ഞ ചെങ്കല്ല് നിറഞ്ഞതും പടിഞ്ഞാറോട്ട് ചരിവുള്ളതുമായ പ്രദേശമാണ്. പടിഞ്ഞാറേയറ്റം വളരെ താഴ്ന്ന പ്രദേശവും പടിഞ്ഞാറോട്ട് ചരിവുള്ളതും ചെമ്മണ്ണ് നിറഞ്ഞ പ്രദേശവുമാണ്. കിഴക്കന്‍മേഖലയുടെ കരവിസ്തൃതിയുടെ 15% ലാറ്ററേറ്റ് പീഠഭൂമിയാണ്. പ്രധാന ഭാഗങ്ങളില്‍ തെളിഞ്ഞുകാണുന്ന പാറക്കെട്ടുകള്‍ കൃഷിക്ക് അനുയോജ്യമല്ല. മണ്ണ് പൊതിഞ്ഞ ഈ പാറപ്രദേശങ്ങളില്‍ 2% നെല്‍കൃഷി ചെയ്യുന്നു. ബാക്കി...

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും