ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
മദ്ധ്യതിരുവിതാംകൂറിന്റെ ഭാഗമായ ഓണാട്ടുകര പ്രദേശത്തിന്റെ തെക്കുകിഴക്കേയറ്റത്തായാണ് പഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. ഫലഭൂയിഷ്ഠമായ ഈ നാട് തെങ്ങും മാവും കമുകും കശുമാവും തിങ്ങിയ കരഭൂമിയും, നെല്‍വയലുകളും, നീര്‍ച്ചാലുകളും, വെള്ളക്കെട്ടുകളും നിറഞ്ഞതാണ്. ചെങ്കല്ല് നിറഞ്ഞ ചെമ്മണ് പ്രദേശമായ ഈ ഗ്രാമത്തിന്റെ ഭൂരിഭാഗവും നെല്‍വയലുകള്‍ കൊണ്ട് ചുറ്റപ്പെട്ടുകിടക്കുന്നു. കിഴക്കന്‍ പ്രദേശങ്ങള്‍ ഉയര്‍ന്നതും കടുപ്പമുളള ചെങ്കല്ല് നിറഞ്ഞതുമാണ്. മദ്ധ്യഭാഗം കടുപ്പം കുറഞ്ഞ ചെങ്കല്ല് നിറഞ്ഞതും പടിഞ്ഞാറോട്ട് ചരിവുള്ളതുമായ പ്രദേശമാണ്. പടിഞ്ഞാറേയറ്റം വളരെ താഴ്ന്ന പ്രദേശവും പടിഞ്ഞാറോട്ട് ചരിവുള്ളതും ചെമ്മണ്ണ് നിറഞ്ഞ പ്രദേശവുമാണ്. കിഴക്കന്‍മേഖലയുടെ കരവിസ്തൃതിയുടെ 15% ലാറ്ററേറ്റ് പീഠഭൂമിയാണ്. പ്രധാന ഭാഗങ്ങളില്‍ തെളിഞ്ഞുകാണുന്ന പാറക്കെട്ടുകള്‍ കൃഷിക്ക് അനുയോജ്യമല്ല. മണ്ണ് പൊതിഞ്ഞ ഈ പാറപ്രദേശങ്ങളില്‍ 2% നെല്‍കൃഷി ചെയ്യുന്നു. ബാക്കി...
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും